Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഒളിവിലായിരുന്ന അബ്കാരി...

ഒളിവിലായിരുന്ന അബ്കാരി കേസ് പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി

പത്തനംതിട്ട:  പമ്പ പോലീസ് 2001ൽ രജിസ്റ്റർ ചെയ്ത അബ്കാരിനിയമപ്രകാരമുള്ള കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി. മൂഴിയാർ ആങ്ങമൂഴി ആഞ്ഞിലിക്കൽ വീട്ടിൽ  കലേഷ് കുമാറി(45)നെയാണ് അറസ്റ്റ് ചെയ്തത്.

2001ൽ  കേസിൽപ്പെട്ടു അറസ്റ്റിലായ പ്രതി പിന്നീട് കോടതി നടപടികൾക്ക് ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. നിരന്തരം കോടതി നടപടികളിൽ ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ജില്ലാ കോടതി എൽ പി വാറന്റ് പുറപ്പെടുവിച്ചു.

അന്വേഷണത്തിൽ പ്രതി വിദേശത്താണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ്  ഇറക്കി. കഴിഞ്ഞ ദിവസം ബാംഗ്ലൂർ കേമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ ബ്യൂറോ ഓഫ് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് കേമ്പഗൗഡ എയർപോർട്ട് പോലീസിന് കൈമാറി.

വിവരം ലഭിച്ചതനുസരിച്ച് പമ്പ പോലീസ് സ്റ്റേഷനിൽ നിന്നുള്ള  പ്രത്യേകഅന്വേഷണ സംഘം ബാംഗ്ലൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂറത്ത് ഓർത്തഡോക്സ് ഇടവക സംഗമം പരുമലയിൽ

മാന്നാർ : ബോംബെ ഭദ്രാസനത്തിലെ സൂറത്ത് മാർ ബസേലിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലിയോടനു ബന്ധിച്ച് സൂറത്ത് സംഗമം പരുമലയിൽ ശനിയാഴ്ച നടക്കും. രാവിലെ 7- ന് പരുമല പള്ളിയിൽ വികാരി ഫാ....

ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ 3 പേർ മരിച്ചു : മരിച്ചവരിൽ ഒരു മലയാളിയും

ന്യൂഡൽഹി : ഡൽഹി കരോൾബാഗ് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി 3 വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനും...
- Advertisment -

Most Popular

- Advertisement -