തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട സുകാന്ത് സുരേഷിനെ ഇന്റലിജന്‍സ് ബ്യൂറോ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു . സംഭവത്തിന് പിന്നാലെ ഐബി വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഐബിക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായിരുന്നു സുകാന്ത്. പ്രൊബേഷന്‍ സമയമായതിനാല്‍ നിയമ തടസങ്ങള്‍ ഇല്ലെന്നാണ് ഐ ബി വിലയിരുത്തൽ .അതേസമയം ഉദ്യോഗസ്ഥയുടെ മരണശേഷം ഒളിവിൽ പോയ സുകാന്ത് സുരേഷിനെ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല.