Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഅടിമാലിയിൽ വീടിന്...

അടിമാലിയിൽ വീടിന് തീപിടിച്ച് 4 പേർ വെന്തുമരിച്ചു

ഇടുക്കി : അടിമാലിയിൽ വീടിന് തീപിടിച്ച് 2 കുട്ടികൾ ഉൾപ്പെടെ 4 പേർ വെന്തുമരിച്ചു. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6),ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് എങ്ങനെ തീ പിടിച്ചെന്നും എപ്പോള്‍ തീപിടിച്ചെന്നും സംബന്ധിച്ച് വ്യക്തതയില്ല. വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. തിരച്ചിലിലാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ വഞ്ചിപ്പാട്ട് സോപാന മത്സരം ആരംഭിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘം  തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസംഗീർത്തന സോപാന വഞ്ചിപ്പാട്ട് മത്സരത്തിന് തുടക്കം. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവൻ  ഉദ്ഘാടനം ചെയ്തു. ദേവസ്വം...

ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ

തിരുവല്ല: ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയുടെ നേതൃത്വത്തിൽ ജില്ലാ അന്ധതാ നിയന്ത്രണ സമിതി പത്തനംതിട്ട, തിരുനൽവേലി അരവിന്ദ്കണ്ണാശുപത്രി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ (17) രാവിലെ 8 മുതൽ 1...
- Advertisment -

Most Popular

- Advertisement -