Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രത്ത് നിയന്ത്രണം...

നെടുമ്പ്രത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി ഒരാൾക്ക് ഗുരുതര പരുക്ക്

തിരുവല്ല : അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ്  വിദ്യാർഥികളിലേക്ക്  പാഞ്ഞ് കയറി ഒരാൾക്ക് ഗുരുതര പരുക്ക്.  കൂടെ സഞ്ചരിച്ചിരുന്ന മറ്റ് 3 പേർക്ക് പരിക്കേറ്റു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം ചന്തയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.

ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ  ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് രാവിലെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികൾക്കുമേൽ പാഞ്ഞു കയറുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരുക്കേറ്റ ഒരാളെയും  മറ്റ്  മൂവരെയും തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്കോട്ട് ദുരന്തം: തീ പടർന്നുതുടങ്ങിയത് വെൽഡിങ് കേന്ദ്രത്തിൽ നിന്ന്

അഹമ്മദാബാദ്:ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സെന്ററിലെ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അടുത്തുള്ള വെൽഡിങ് കേന്ദ്രത്തിൽനിന്നാണ് തീ പടർന്നു തുടങ്ങിയതെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഗെയിമിങ് കേന്ദ്രത്തിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനും മറ്റുമുള്ള മൂവായിരത്തലധികം...

അകപ്പൊരുള്‍ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി

തിരുവല്ല : അകപ്പൊരുള്‍ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി YMCA ലൈബ്രറി ഹാളിൽ പ്രൊഫ. എ.ടി. ലാത്തറയുടെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ മാർത്തോമ്മാ കോളേജ് മലയാളവിഭാഗം തലവിയും HOD യുമായ ഡോ. ഷൈനി തോമസ്...
- Advertisment -

Most Popular

- Advertisement -