മല്ലപ്പള്ളി : ആനിക്കാട് സെന്റ് മേരീസ് ഹൈസ്ക്കൂളിൽ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെയും സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും നടത്തി. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പരിപാടി സംഘടിച്ചത്.
മല്ലപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ചാക്കോ സക്കായി, സിവിൽ ഓഫീസർ വിഷ്ണു എന്നിവർ ക്ലാസുകൾ നയിച്ചു. ഹെഡ് മാസ്റ്റർ ബിനു മോൻ പി, വി മുക്തി ക്ലബ്ബ് കൺവീനർ പ്രമോദ് പി എം, റവ ഫാ വർഗീസ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.