Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് വാഹനാപകടത്തിൽ...

കോട്ടയത്ത് വാഹനാപകടത്തിൽ 2 പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം

കോട്ടയം: എം സി റോഡിൽ കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്മോൻ ജെയിംസ് (43),കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ജാദവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കു മാറ്റി. ബൊളേറോ ജീപ്പിനുള്ളിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. പിക്കപ്പ് വാനിനുള്ളിൽ രണ്ടു പേരുണ്ടായിരുന്നു.

തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക്പോകുകയായിരുന്നു ബൊളോ ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൊളോറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ രക്ഷാപ്രവർത്തനം നടത്തിയത്.

അപകട വിവരം അറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി. അപകടത്തിൽപ്പെട്ട ജീപ്പിനുള്ളിൽ പെട്ട ഡ്രൈവർ ജെയ്മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലും മറ്റ് ആംബുലൻസുകളിലുമായാണ് പരിക്കേറ്റവരെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമാകുന്നു

മല്ലപ്പള്ളി : പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിലായി. കുറുക്കൻ്റെ ആക്രമണത്തിൽ തൂങ്ങു പാല വീട്ടിൽ രാജൻകുട്ടി (58) , മകൻ രഞ്ജു (25), തോട്ടുങ്കൽ വീട്ടിൽ രാമൻകുട്ടി (78) എന്നിവർക്ക്...

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു

കൊച്ചി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു. തിരക്കേറുന്ന സാഹചര്യങ്ങളിൽ വരുംദിവസങ്ങളിൽ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങൾക്കു കൂടുതൽ സമയമെടുക്കുമെന്നും അതിനാൽ യാത്രക്കാർ നേരത്തേതന്നെ വിമാനത്താവളത്തിൽ എത്തണമെന്നും കൊച്ചിൻ ഇന്റർനാഷണൽ...
- Advertisment -

Most Popular

- Advertisement -