നെടുമ്പ്രം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുത്ത് വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും, യോഗവും തുടർന്ന് കോലം കത്തിക്കുകയും ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു.ഡി സി സി എക്സിക്യൂട്ടീവ് അംഗം ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ സി ഉഷ്സ്, കെ ജെ മാത്യു, എ. പ്രദീപ് കുമാർ, പിസി തോമസ്, കെ സി ജോൺ, എ.ജി വർഗ്ഗീസ്, വിജയൻ പിള്ള ചേരിയിൽ, രാജു കുന്നിൽ, ബിജു പത്തിൽ, ഗീവർഗീസ് കല്ലുങ്കൽ, സക്കറിയ ചാക്കോ, രാജഗോപ പ്രഭു, രാധാകൃഷണൻ , രഘുനാഥപിള്ള എന്നിവർ പ്രസംഗിച്ചു.