Tuesday, August 5, 2025
No menu items!

subscribe-youtube-channel

HomeNewsവല്ലന വനിതാ...

വല്ലന വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

പന്തളം : സംസ്ഥാനത്തെ ജനകീയ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമാണ് പ്രവര്‍ത്തനം. പന്തളം ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ വെല്‍നെസ് സെന്റര്‍ സഹായിക്കും. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവിലാണ് ഫിറ്റ്‌നസ് സെന്റര്‍ നിര്‍മിച്ചത്.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐ.എച്ച്.ആർ.ഡിയിൽ ഡിപ്ലോമ കോഴ്സുകൾ

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 ,8547005084), കല്ലേറ്റുംകര (0480 2720746, 8547005080), കുഴൽമന്ദം...

എൻഡിഎ നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി : സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് മോദിയുടെ പേര് നിർദേശിച്ചു .ബിജെപിയുടെ മുതിർന്ന...
- Advertisment -

Most Popular

- Advertisement -