Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎം ആർ...

എം ആർ അജിത് കുമാറിനോടുള്ള സിപിഐ നിലപാടിൽ മാറ്റമില്ല : ബിനോയ് വിശ്വം

ആലപ്പുഴ : എഡിജിപി എം ആർ അജിത് കുമാറിനോടുള്ള  സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ആശ്വാസ്യമല്ലാത്ത ചില നടപടികൾ അജിത് കുമാറിന്‍റെ  ഭാഗത്ത്‌ നിന്നുണ്ടായി തുടർച്ചയായി ആർഎസ്എസ് നേതാക്കളെ അദ്ദേഹം കണ്ടു .തൃശൂർ പൂരം തൃശൂരിന്‍റെ ദേശീയ ഉത്സവമാണ് . അത് അലങ്കോലമാക്കുന്നത് തടയാൻ ആയില്ല, ചുമതലയിൽ ഉള്ള മന്ത്രി പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല .ഐപിഎസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളൊന്നും അജിത് കുമാർ പാലിച്ചില്ല.

സർക്കാർ തീരുമാനം എടുക്കുമ്പോൾ സിപിഐയുമായി ആലോചിക്കേണ്ടി വരും അല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല സിപിഐ നിലപാട് പറയും ഇത്തരം വിഷയങ്ങൾ സർക്കാരിന്‍റെ  നയമായി വരുമ്പോൾ സിപിഐ യോട് ആലോചിക്കേണ്ടി വരും ആലോചിച്ചേ പോകാൻ പറ്റു . സിപിഐയെ ഒഴിവാക്കികൊണ്ട് പോകാൻ എൽ ഡി എഫ് ന്  കഴിയില്ല ആ ഘട്ടം വരുമ്പോൾ സിപിഐ ക്ക് നിലപാട് ഉണ്ടെന്ന കാര്യം സിപിഐ പറഞ്ഞിരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണാവധിയിൽ മാറ്റമില്ല : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 27 മുതൽ ഓണാവധി...

ആത്മനിർഭർ ഭാരത് : ഡിആർഡിഒ വികസിപ്പിച്ചെടുത്തത് 7 പുതിയ സാങ്കേതിക വിദ്യകൾ

ന്യൂഡൽഹി : ഏഴ് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആർഡിഒ. കേന്ദ്രസർക്കാരിന്റെ ടെക്നോളജി ഡെവലപ്മെന്റ് ഫണ്ട് (ടിഡിഎഫ്) പദ്ധതിക്ക് കീഴിലാണ് ഈ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തത്. ആത്മനിർഭർ ഭാരത്...
- Advertisment -

Most Popular

- Advertisement -