Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiഫഹദ് ഫാസിൽ...

ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’   ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ

കൊച്ചി: സിനിമ ആരാധകരെ ആവേശത്തിലാക്കാൻ ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’  ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ചുള്ള ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. ചിരിക്കാനും ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് ഓണം നാളുകളിൽ കുടുംബങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ഒരു ഫുൾ പാക്‌ഡ് മൂവി ആയിട്ടാണ് ഓടും കുതിര ചാടും കുതിര എത്തുന്നത്.

പ്രേക്ഷരുടെ ഇഷ്ട താരങ്ങളായ കല്യാണി, ഫഹദ് ഫാസിൽ,ലാൽ , സുരേഷ് കൃഷ്ണ ,വിനയ് ഫോർട്ട് തുടങ്ങി ഒട്ടനേകം താരങ്ങൾ സിനിമയിൽ ഉണ്ട്. ഇത് കൂടാതെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് .

മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സിനിമ ആസ്വാദകർക്കുള്ള ഓണ സമ്മാനം ആയിരിക്കും. രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വൻ 43 ലിറ്റർ വിദേശ മദ്യം പിടിച്ചു

വയനാട് : റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്നും 43 ലിറ്റർ വിദേശ മദ്യം എക്‌സൈസ് പിടിച്ചു.ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട...

ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ : പ്രശസ്‌ത ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .89 വയസ്സായിരുന്നു.മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം .ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നാറിയപ്പെട്ടിരുന്ന ധർമേന്ദ്ര...
- Advertisment -

Most Popular

- Advertisement -