പത്തനംതിട്ട : പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെ കളക്ടർ എസ്. പ്രേം കൃഷ്ണൻ സസ്പെൻഡ് ചെയ്തു. കോന്നി താലൂക്ക് ഓഫിസിലെ എല്‍ഡി ക്ലർക്ക് യദു കൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നാണ് പട്ടിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ചോർന്നത്. വിവരമറിഞ്ഞപ്പോൾ ഉദ്യോഗസ്ഥരെ മാറ്റി പ്രശ്നം പരിഹരിച്ചെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. രാവിലെ മുതൽ കളക്ടറേറ്റില്‍ ആന്‍റോ ആന്‍റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.