Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമലയിലെ സ്വർണ്ണപ്പാളി...

ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് :ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും

കൊച്ചി : ശബരിമലയിലെ സ്വർണ്ണപ്പാളി കേസിൽ ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.  നേരത്തെ ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ 4 കിലോയോളം കുറഞ്ഞുവെന്നതിലാണ് കോടതി പ്രധാനമായും  ഉന്നയിച്ചത്.

ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എസ് പി റാങ്കിലുള്ള ചീഫ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദ്ദേശപ്രകാരം അന്വേഷണ ചുമതല.
ദ്വാരപാലക ശിൽപ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്പോൺസറുടെ ബന്ധുവിൽ നിന്ന് കണ്ടെത്തിയ വിവരവും ദേവസ്വം കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി  വില്‍പനയും ഉപയോഗവും നിരോധിച്ചു

പത്തനംതിട്ട : ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം,...

ചെറിയനാട് റെയിൽവേ ഗേറ്റ് 8 വരെ അടച്ചിടും

ചെങ്ങന്നൂർ: അറ്റകുറ്റപ്പണികൾക്കായി ചെറിയനാട് റയിൽവെ ഗേറ്റ് അടച്ചിടും. ഫെബ്രുവരി 8 ന് വൈകിട്ട് ആറു വരെയാണ് അടച്ചിടുന്നത്. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍  വഴി കടന്ന് പോകേണ്ടതാണ്. 
- Advertisment -

Most Popular

- Advertisement -