Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsപരീക്ഷാക്രമക്കേട് :...

പരീക്ഷാക്രമക്കേട് : മുന്‍ ചെയര്‍മാന്‍ എം കെ സക്കീറും പ്രതി

തിരുവനന്തപുരം : പി എസ് സി പരീക്ഷാക്രമക്കേടുകളില്‍ മുന്‍ ചെയര്‍മാന്‍ എം കെ സക്കീറിനെയും കേസില്‍ പ്രതി ചേര്‍ത്തു.തട്ടിപ്പ് സംശയിക്കുന്ന നാല് പരീക്ഷകളില്‍ രണ്ടെണ്ണം എം കെ സക്കീര്‍ ചെയര്‍മാനായിരുന്നപ്പോഴാണ് നടന്നത്. സക്കീറിന് ഉടന്‍ നോട്ടീസ് നല്‍കി ചോദ്യംചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.

ക്രമക്കേട് സംശയിക്കുന്ന ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഖാദി ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ പരീക്ഷകള്‍ നടക്കുമ്പോള്‍ എം കെ സക്കീര്‍ ആയിരുന്നു പി എസ് സി ചെയര്‍മാന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സക്കീര്‍ പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്നു.

അതേസമയം പരീക്ഷാക്രമക്കേടില്‍ പി എസ് സി സെക്രട്ടറി സാജു ജോര്‍ജിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നാലുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.സാജു ജോര്‍ജിനെ ചോദ്യം ചെയ്ത ശേഷം പരീക്ഷ കണ്‍ട്രോള്‍ ബിനി കെ എബ്രഹാമിനെ അന്വേഷണസംഘം ചോദ്യം ചെയ്യാനായി വിളിപ്പിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുമാറ്റച്ചട്ട ലംഘനം: അടൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ നടപടി എടുക്കാൻ നിര്‍ദേശം

പത്തനംതിട്ട: നിശബ്ദ പ്രചാരണ സമയത്ത് തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം  ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് അടൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണനെതിരെ കേസെടുക്കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ്. പ്രേം...

ശബരിമലയിൽ ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി : 9 പേർക്ക് പരിക്ക്

ശബരിമല : സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി 9 പേർക്ക് പരിക്ക്.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്വാമി അയ്യപ്പൻ റോഡിൽ വൈകിട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ 2 കുട്ടികളുമുണ്ട് .മാലിന്യവുമായി പോയ...
- Advertisment -

Most Popular

- Advertisement -