കൊച്ചി: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള “ഹർഘർ സമ്പർക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 21 ദിവസം കൊണ്ടു സംസ്ഥാനമൊട്ടാകെ 50ലക്ഷം വീടുകളിൽ സമ്പർക്കം നടക്കും.10910 ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും സംഘപ്രവർത്തകർ എത്തും.
സംഘടനയുടെ നൂറുവർഷം, സേവനത്തിന്റെയും എന്ന ലഘുലേഖയും ഭാരതമാതാവിന്റെ ചിത്രവും സംഘത്തിന്റെ ശതാബ്ദി വരെയുള്ള യാത്രാ വിവരിക്കുന്ന ചെറു പുസ്തകങ്ങളുമായാണ് എത്തുക. ഇതിനായി പ്രവർത്തകരെ 50000 ബാച്ചുകളായി വിന്യസിച്ചു. നഗരങ്ങളിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും സമ്പർക്കം നടത്തും. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരെ നേരിട്ടു കണ്ടു സംസാരിക്കാനും പ്രത്യേകം ബാച്ചുകളെ നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തിലെ മഹാസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. 26ന് പൂർത്തിയാകും. 5217 ഗ്രാമങ്ങളിൽ ഈ കാലയളവിനുള്ളിൽ സമ്പർക്കം നടത്തും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഉത്തര കേരള പ്രാന്തത്തിലെ മഹാസമ്പർക്കം 11ന് തുടങ്ങി 30ന് പൂർത്തിയാകും. 5693 ഗ്രാമങ്ങളിലാണ് പ്രവർത്തകർ എത്തുക.






