Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsസ്വർണപ്പാളി വിവാദത്തിൽ...

സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് സസ്പെന്ഷൻ . 2025-ൽ ദ്വാരപാലക ശില്പത്തിന് അറ്റകുറ്റപ്പണി എന്ന നിലയിൽ അത് വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടണമെന്ന് ഫയൽ എഴുതിയത് മുരാരി ബാബുവാണ്. തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോർഡിന്റെ യോഗത്തിലാണ് സസ്പെന്ഷൻ തീരുമാനം എടുത്തത് .ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാൻ നൽകിയതെന്ന് നേരത്തെ മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൺസൂൺ ബമ്പർ വിപണിയിൽ

തിരുവനന്തപുരം : 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ (ബി ആർ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയിൽ എത്തി. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകൾ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സമ്മാനമായി...

സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ  അതിരൂപതയ്ക്ക് കഴിഞ്ഞു – ഡോ തോമസ് ജെ നെറ്റോ

ചങ്ങനാശ്ശേരി: സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കഴിഞ്ഞുവെന്ന്  തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത  ഡോ തോമസ് ജെ നെറ്റോ പറഞ്ഞു.138 ആമത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം കുറുമ്പനാടം സെന്റ്...
- Advertisment -

Most Popular

- Advertisement -