എടത്വ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം സമാപിച്ചു. രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന് 11 മണിക്ക് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്തും നൂറും പാലും ദീപാരാധന ഉച്ചയ്ക്ക് പ്രസാദമൂട്ടം നടന്നു.
ആയില്യം പൂജാ മഹോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു