Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsപോലീസ് അതിക്രമം...

പോലീസ് അതിക്രമം : സംസ്ഥാന വ്യാപകമായി ആശാ വർക്കർമാർ ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വർക്കർമാർ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ എത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

ക്ലിഫ്ഹൗസിലേക്കുള്ള മാര്‍ച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കള്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതായാണ് ആക്ഷേപം. സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉള്‍പ്പെടെ നീക്കം ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗായത്രി തൂങ്ങിമരിച്ച സംഭവത്തിൽ  യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി

പത്തനംതിട്ട :  മുറിഞ്ഞ കല്ലിൽ 19 വയസുള്ള ഗായത്രി എന്ന വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അടൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കൂടല്‍...

മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 -ന് തുറക്കും

ശബരിമല : മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 ന് വൈകിട്ട് 5-ന് തുറക്കും. 19 വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം,...
- Advertisment -

Most Popular

- Advertisement -