Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം: ...

ശബരിമല തീർത്ഥാടനം:  സുഖദർശനവുമായി പതിനായിരങ്ങൾ

ശബരിമല: മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത്  സന്നിധാനത്തെത്തി. ഇടമുറിയാതെ ഭക്തജന പ്രവാഹം തുടരുമ്പോഴും സുഖദർശനത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും സന്നിധാത്ത് സജ്ജമാണ്.

ശനിയാഴ്ച  വലിയ നടപ്പന്തലിൽ കാത്തു നിൽക്കാതെ തന്നെ ഭക്തർക്ക് പതിനെട്ടാംപടി ചവിട്ടാനായി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം തന്നെ ഭക്തരുടെ പരമാവധി ക്ഷേമവും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉറപ്പാക്കുന്നുണ്ട്. ഉച്ച മുതൽ  സന്നിധാനത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും തീർഥാടനത്തെ ഒരു വിധത്തിലും ബാധിച്ചില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ    മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് യോഗം ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കുന്നതിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ...

സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് : അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത

കോട്ടയം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -