Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പോലീസ്...

തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി

തിരുവല്ല: തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ  ബിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പോലീസ് സേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, കാപ്പ കേസ് പ്രതിയെ വഴി വിട്ടു സഹായിച്ചു എന്നിങ്ങനെയുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

തിരുവനന്തപുരം റൂറലില്‍ നിന്ന്  രണ്ടു വര്‍ഷം മുന്‍പാണ് ബിനുവിനെ തിരുവല്ലയിലേക്ക് മാറ്റിയത്. ഇവിടെ ഇയാള്‍ വ്യക്തിബന്ധങ്ങള്‍ ഏറെയുണ്ടാക്കിയെന്നാണ് വിവരം. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പി ആര്‍. ആനന്ദാണ് ബിനുവിനെ എ.ആര്‍. ക്യാമ്പിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കാപ്പ കേസ് പ്രതിയ്ക്ക് വേണ്ടി പോലീസില്‍ നിന്നുളള രേഖകള്‍ ചോര്‍ത്തി നല്‍കിയെന്നതാണ്  ഒടുവിലായി വന്നിരിക്കുന്ന വീഴ്ച. പായിപ്പാട് സ്വദേശിയുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തുകയും ഇയാള്‍ മുഖേനെ പോലീസിനെ നിര്‍ണായക രേഖകള്‍ ചോര്‍ത്തുകയും ചെയ്തുവെന്നും പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം

 തിരുവല്ല : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എസ് എഫ് ഐ ഒ പ്രതി പട്ടികയിൽ ചേർത്തതിനെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്റെ പ്രതിഷേധ പ്രകടനവും കോലം...

ക്ഷേത്രക്കുളത്തിലെ മീനുകൾ  ചത്തുപൊങ്ങി : വെള്ളത്തിൻ്റെയും മീനുകളുടെയും സാമ്പിളുകൾ ശേഖരിച്ചു

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ആയിരക്കണക്കിന് മീനുകൾ ചത്ത് പൊങ്ങിയത്. സാമൂഹ്യ വിരുദ്ധർ എന്തെങ്കിലും രാസപഥാർത്ഥം വെള്ളത്തിൽ കലത്തിയതാണെന്ന് നാട്ടുകാർ  ആരോപിക്കുന്നു. ഫിഷറീസ് വകുപ്പിൽ ...
- Advertisment -

Most Popular

- Advertisement -