ചെന്നൈ : തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ 5 തീർഥാടകർ മരിച്ചു.ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45),കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30) എന്നിവരാണ് മരിച്ചത്.
റോഡിനു സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ.രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർത്ഥടകരുടെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു.






