Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsവളഞ്ഞവട്ടത്ത് വിരണ്ടോടിയ...

വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു

തിരുവല്ല : തിരുവല്ല വളഞ്ഞവട്ടം കെവി യു.പി സ്കൂളിന് സമീപം വിരണ്ടോടിയ പോത്ത് അഞ്ച്  പേരെ കുത്തി പരിക്കേൽപ്പിച്ചു.പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ട് ഓടിയത്. വിരണ്ടോടുന്നതിനിടെ കണ്ടവരെ എല്ലാം പോത്ത് കുത്തി വീഴിത്തി.

രാവിലെ മുതൽ വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു. പിന്നീട്  ഉച്ചയ്ക്ക് ഒരു മണിയോടെ  പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പോത്തിനെ തളച്ചു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻകൂർ ജാമ്യത്തിന് ശ്രീനാഥ് ഭാസി

കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീനാഥ് ഭാസി.കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് നടന്റെ...

ചെങ്ങന്നൂർ ഫെസ്റ്റ് : വിദ്യാർത്ഥികൾക്കുള്ള കലാമത്സരം 26 ന് തുടങ്ങും

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കലാമത്സരങ്ങൾക്ക്26 വെള്ളിയാഴ്ച തുടക്കം കുറിക്കും. വിവിധ സ്കൂളുകളിൽ നിന്നായി 100-ൽ അധികം കലാകാരന്മാർ ഈ മത്സരത്തിൽ മാറ്റുരക്കും. രാവിലെ 10 മണിക്ക്...
- Advertisment -

Most Popular

- Advertisement -