പാലക്കാട് : ബലാത്സംഗ കേസുകളെത്തുടർന്ന് ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തി വോട്ട് രേഖപ്പെടുത്തി.പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ടുചെയ്ത് മടങ്ങിയത്. 15 ദിവസം നീണ്ട ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുൽ എത്തിയത് .
തനിക്കെതിരേ പറഞ്ഞതും തനിക്ക് അനുകൂലമായി പറഞ്ഞതും കോടതിയുടെ മുന്‍പാകെയുണ്ടെന്നും കോടതി തീരുമാനിക്കട്ടേയെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു .രണ്ട് പീഡന കേസുകളിൽ ഒന്നിൽ മുൻകൂർ ജാമ്യം ലഭിക്കുകയും മറ്റൊന്നിൽ അറസ്റ്റ് തടയുകയും ചെയ്തതിന് പിന്നാലെയാണ് വോട്ട് ചെയ്യാൻ രാഹുൽ എത്തിയത്.വോട്ട് ചെയ്തതിന് ശേഷം കുറച്ചു സമയം എംഎൽഎ ഓഫിസിൽ ചിലവിട്ട രാഹുൽ വീട്ടിലേക്ക് മടങ്ങി.






