തിരുവനന്തപുരം : ആർ.ശ്രീലേഖയുമായി ഓഫിസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയും. പകരം മരുതംകുഴിയിലേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. വിവാദത്തിനില്ലെന്നും ധാരാളം ആളുകൾ വരുന്ന ഇടമാണ് എംഎൽഎ ഓഫിസെന്നും അതിനുപറ്റിയ സ്ഥലത്തേക്കാണ് മാറുന്നതെന്നും പ്രശാന്ത് പറഞ്ഞു.
ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലാണ് കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്.ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങൾ ഉയർന്നത്.






