Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞം തുറമുഖം...

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന്

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും.

തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും. ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും.

ബെർത്ത് നിലവിലുള്ള 800 മീറ്ററിൽ നിന്ന് 2000 മീറ്റർ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടർ 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്റർ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണ്ണയം: ഐഐടി വിദഗ്ധരുടെ സഹായം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ ഫലം പുറത്തുവന്നതിന് ശേഷമുള്ള പുനർമൂല്യനിർണ്ണയ പ്രക്രിയകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഐഐടി വിദഗ്ധരുടെ സഹായം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്, ഐഐടി...

ശബരിമല ക്ഷേത്രനട അടച്ചു: ഏപ്രിൽ 1-ന് തുറക്കും

ശബരിമല: മീനമാസപൂജകൾ പൂർത്തിയാക്കി ശബരിമലക്ഷേത്രനട ഇന്ന് രാത്രി പത്ത് മണിയോടെ അടച്ചു. ഉച്ചപ്പൂജയ്ക്ക് മുമ്പായി സഹസ്രകലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നടത്തി. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി അരുൺ...
- Advertisment -

Most Popular

- Advertisement -