Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiതണുത്തു വിറച്ച്...

തണുത്തു വിറച്ച് ഉത്തരേന്ത്യ: വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു പി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.

ഇതേ തുടർന്ന് യു പിയിൽ സ്കൂളുകൾ ഓൺലൈനായി പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിശൈത്യത്തോടൊപ്പം പുകമഞ്ഞു കൂടി രൂപപ്പെടുന്നത് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. വ്യോമ ട്രെയിൻ റോഡ് ഗതാഗതം താറുമാറായി.

ദില്ലിയിൽ നിരവധി വിമാന സർവീസുകളാണ് ഇന്നലെ വൈകി ഓടിയത്. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഒരാഴ്ച കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുകേഷിനും മനു ഭാക്കറിനുമടക്കം 4 പേർക്ക് ഖേൽരത്ന

ന്യൂഡൽഹി : ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി...

ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട : റാന്നി ഡിവിഷന്‍  അംഗം ജോര്‍ജ് എബ്രഹാം (കേരള കോണ്‍ഗ്രസ് (എം)) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്....
- Advertisment -

Most Popular

- Advertisement -