മുംബൈ : വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.അജിത് പവാറിന്റെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
അതെസമയം,അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം നടക്കുകയാണ് .ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും. കനത്തമൂടൽമഞ്ഞിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി നിലത്തിടിച്ച് അപകടമുണ്ടാകുകയായിരുന്നെന്നാണ് ഡി.ജി.സി.എ.യുടെ പ്രാഥമിക നിഗമനം .






