പന്തളം: പന്തളം അച്ചൻകോവിലാർ പാലത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ നടന്ന വൻ കവർച്ചയിൽ 50 പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നു. പ്രവാസിയായ ബിജു നാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.
വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. പന്തളം പോലീസ് അന്വേഷണം തുടങ്ങി. ചെറുതും വലുതുമായ നിരവധി മോഷണങ്ങൾ എം സി റോഡ് വശങ്ങൾ കേന്ദ്രീകരിച്ച് അടുത്ത കാലത്തായി ഉണ്ടായെങ്കിലും ഒന്നിൽപ്പോലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.






