Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsമല്ലപ്പള്ളി-  ചേലക്കൊമ്പ്...

മല്ലപ്പള്ളി-  ചേലക്കൊമ്പ് റോഡ് : സര്‍വേ അന്തിമഘട്ടത്തില്‍

തിരുവല്ല : മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് നിര്‍മാണത്തിനായി മല്ലപ്പള്ളി വില്ലേജിലെ സര്‍വേ നടപടി വേഗത്തിലാക്കാന്‍ മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ല ആസൂത്രണസമിതി  സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  ജില്ല വികസന സമിതി യോഗത്തിലായിരുന്നു എംഎല്‍എയുടെ നിര്‍ദേശം.

ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയായി. കോതക്കാട് പാലത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ ആക്കണമെന്നും പന്നിക്കുഴി പാലത്തിന്റെ അടിഭാഗത്തുള്ള കോണ്‍ക്രീറ്റ് മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണ, എഡിഎം ബി ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാള്‍ ഉള്‍ക്കടലില്‍  ന്യൂനമര്‍ദം : സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും കനക്കാൻ സാധ്യത. വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ...

കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ജീവനക്കാരില്ല ; സർവീസ് മുടങ്ങുന്നതായി ആരോപണം

കോട്ടയം : കോട്ടയം ജില്ലയിലെ കെഎസ്ആർടിസി ബസുകളിൽ 73 ഡ്രൈവർമാരുടെയും 59 കണ്ടക്ടർമാരുടെയും കുറവുള്ളതായി ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ കുറവു കാരണം ദിവസവും മുടങ്ങുന്നത് 13 സർവീസ്. കോട്ടയം ഡിപ്പോയിൽ മാത്രം 24...
- Advertisment -

Most Popular

- Advertisement -