Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsപുഷ്പോത്സവം 2026...

പുഷ്പോത്സവം 2026 സമാപിച്ചു

തിരുവല്ല: അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടന്നു വരുന്ന പുഷ്പോത്സവം സമാപിച്ചു. സമാപന സമ്മേളനം നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വ്യക്തികളും  പ്രയാസങ്ങളിലും പ്രതിസന്ധികളിലും അകപ്പെട്ട് മുന്നോട്ട് പോകുമ്പോൾ അവർക്ക് മനസുഖവും സമാധാനവും ലഭിക്കുവാൻ പുഷ്പമേള പോലുള്ള ആഘോഷങ്ങൾ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് അഡ്വ. കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടി. കെ ജയകുമാർ, അഡ്വ. കെ.ജി രതീഷ്കുമാർ, ജനറൽ കൺവീനർ ജൂബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല എന്നിവർ പ്രസംഗിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടി.കെ ജയകുമാർ, ഫോക്ക്ലോർ അക്കാഡമി ഫെല്ലോഷിപ്പ് ലഭിച്ച പ്രകാശ് വള്ളംകുളം, പൈതൃക് സ്കൂൾ ഓഫ് യോഗ ഡയറക്ടർ സുധീഷ് എന്നിവരെ ആദരിച്ചു.

ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്, തഹസിദാർ ജോബിൻ കെ. ജോർജ്, മറിയാ ഉമ്മൻ എന്നിവർ പുഷ്പോത്സവം സന്ദർശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത മത്സ്യബന്ധനം : രണ്ട് യാനങ്ങൾ പിടികൂടി : 20,000 രൂപ പിഴ ഈടാക്കി

ആലപ്പുഴ: കായൽ പ്രദേശങ്ങളിൽ അനധികൃത വലകൾ ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി. ആര്യാട്, കോമളപുരം, ചാരംപറമ്പ് എന്നീ ഭാഗങ്ങളിലെ കിഴക്കൻ കായൽ മേഖലകളിൽ  അനധികൃതമായി മത്സ്യബന്ധനം നടത്തുന്നു എന്ന...

വാണിജ്യാവശ്യത്തിനുള്ള എൽ പി ജി സിലിണ്ടറിന്റെ വില കുറഞ്ഞു

കൊച്ചി : വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറഞ്ഞു .57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,672 രൂപയായി.140 രൂപയാണ് കഴിഞ്ഞ നാലു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന്...
- Advertisment -

Most Popular

- Advertisement -