Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsടൗൺഷിപ്പ് സന്ദർശനത്തിനിടെ...

ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട്  അതൃപ്തി പ്രകടിപ്പിച്ച സംഭവം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

വയനാട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷം. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയത്.

സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്.

എന്നാൽ മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദർശനമാണെന്നാണ് പുറത്തുവരുന്നത്. ടൗൺഷിപ്പിലേത് സ്വകാര്യ സന്ദർശനം മാത്രമാക്കി നിലനിർത്താൻ മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയിൽ നിന്ന് എത്തിയത് ടൗൺഷിപ്പ് കാണാൻ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദർശനം.  സിപിഎം നേതാക്കൾ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നിൽക്കാൻ ആവശ്യപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോട്ടോർ വാഹന വകുപ്പിന്റെ ആലപ്പുഴ മണ്ഡലം ജനകീയ സദസ്സ്

ആലപ്പുഴ : ആലപ്പുഴയിൽ നിലവിൽ സർവീസ് ഇല്ലാത്തതും എന്ന ലാഭകരമായി സർവീസ് നടത്താവുന്നതുമായ റൂട്ടുകളിൽ പുതിയ ബസ് സർവീസ് ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ ജനകീയ സദസ്സിൽ തീരുമാനം. ആലപ്പുഴ മെഡിക്കൽ കോളേജിൽ...

പരുമല പള്ളി തിരുനാൾ : നവംബർ മൂന്നിന് പ്രാദേശിക അവധി

തിരുവല്ല : പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് (തിങ്കൾ) ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ...
- Advertisment -

Most Popular

- Advertisement -