Friday, July 24, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ 15 പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 15 പത്രികകൾ സമര്‍പ്പിച്ചു. ഇന്നലെ സമര്‍പ്പിച്ചത് 14 പത്രികകളാണ് സമര്‍പ്പിച്ചത് .തിരുവല്ല നിയോജക മണ്ഡലത്തില്‍ മൂന്നും കോന്നി നിയോജക മണ്ഡലത്തില്‍ രണ്ടും ആറന്മുള, അടൂര്‍, റാന്നി നിയോജക മണ്ഡലത്തില്‍ ഒന്നു വീതം സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സ്ഥാനാര്‍ഥി മാത്യു ടി തോമസ് രണ്ട് സെറ്റും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. വര്‍ഗീസ് മാമ്മന്‍ രണ്ട് സെറ്റും ബിജെപി സ്ഥാനാര്‍ഥി അനൂപ് ആന്റണി ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.

കോന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പില്‍ രണ്ട് സെറ്റ് പത്രിക വരണാധികാരിക്കും സി.പി.ഐ (എം) സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ ഒരു സെറ്റ് പത്രിക ഉപവരണാധികാരിക്ക് മുമ്പാകെയും സമര്‍പ്പിച്ചു. ആറന്മുള നിയോജക മണ്ഡലത്തില്‍ സി.പി.ഐ (എം) സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഒരു സെറ്റ് പത്രിക വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.

റാന്നി നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണ്‍ മൂന്ന് സെറ്റ് പത്രിക ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. അടൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്‍ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ അജ്ഞാത മൃതദേഹം : വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ നാവികന്റെയെന്ന് സംശയം

ആലപ്പുഴ : ആലപ്പുഴ അർത്തുങ്കൽ ഫിഷറീസ് ഹാർബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാന്‍ ഹായ് കപ്പലില്‍ നിന്ന്...

വളളംകുളത്ത് ആധുനിക അറവുശാല മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു

പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.ആരോഗ്യകരവും ശുചിത്വവുമായ മാംസം ജനങ്ങളുടെ അവകാശമാണ്.. മേന്മയേറിയ മാംസം നല്‍കുന്നതിനൊപ്പം...
- Advertisment -

Most Popular

- Advertisement -