Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവിമാനത്താവളം വഴി...

വിമാനത്താവളം വഴി സ്വർണം കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട്‌ പ്രതികള്‍ക്ക് കഠിനതടവും പിഴയും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട്‌ പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.  കസ്റ്റംസ് ഹവില്‍ദാർ തിരുമല അണ്ണൂർ ബിന്ദുവിലാസത്തില്‍ ജി. റാണിമോള്‍, പൂന്തുറ പരുത്തിക്കുഴി ത്രിവേണി നഗർ 57ല്‍ സബീർ അബ്ദുല്‍ കരീം എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്.

ഒന്നാം പ്രതി റാണിമോള്‍ക്ക് 11 വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ. രണ്ടാം പ്രതി സബീർ അബ്ദുല്‍ കരീമിന് ഏഴ് വർഷം കഠിനതടവും 90,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

2018 മാർച്ച്‌ 10നായിരുന്നു സംഭവം. രാവിലെ 8.45ന് ദുബായില്‍ നിന്ന് വന്ന എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് വന്നതായിരുന്നു സബീർ. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാകുന്നതിനു മുൻപ് ഒരു കിലോ സ്വർണം ഇയാള്‍ റാണിമോളെ ഏല്‍പിച്ചു. അവർ ഇത് പുറത്തെത്തിച്ച്‌ സബീറിന് കൈമാറി.

ഇതിനിടെ കസ്റ്റംസ്‌ സൂപ്രണ്ട്‌ ഇരുവരെയും പിടികൂടി. എന്നാല്‍ സബീറിനെ മാത്രം പ്രതിയാക്കിയാണ് കേസെടുത്തത്. പിന്നീട് സിബിഐക്ക് വിവരം ലഭിച്ചതോടെ വിശദമായ അന്വേഷണം നടന്നു. കസ്റ്റംസ് സൂപ്രണ്ടിനെയടക്കം പ്രതിചേർക്കുമെന്നായതോടെ നടന്ന സംഭവങ്ങള്‍ പറഞ്ഞ് അദ്ദേഹം മാപ്പുസാക്ഷിയായി. ശാസ്‌ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും മാപ്പുസാക്ഷിയുടെ മൊഴിയും പരിഗണിച്ചാണ്‌ പ്രതികളായ ഇരുവർക്കും ശിക്ഷ വിധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഡിജിപി എം.ആർ അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ജൂലൈ 1ന് ഒഴിവ് വരുന്ന മുറക്ക് ഡിജിപിയായി...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് : സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് നിർദേശം, ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്ന് ഓർത്തഡോക്സ് സഭ. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. എല്ലാ...
- Advertisment -

Most Popular

- Advertisement -