Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ ബിജെപിയുടെ...

തൃശൂരിൽ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയേയും ബിജെപി നേതൃത്വത്തെയുമാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ജില്ലയിലേക്ക് പദ്ധതികളൊന്നും കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിയാത്തത് തിരിച്ചടിയായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ ഇടിവ് ബിജെപി നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. മണലൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളില്‍ 2021-നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടായപ്പോള്‍, ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം നിരാശാജനകമാണെന്ന് ഇവര്‍ പറയുന്നു. ആദ്യമായി ലോക്സഭയിലേക്ക് ഒരു പ്രതിനിധിയെ ലഭിച്ചപ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു.

എന്നാല്‍ കേരളത്തിനായി ഒരു മെഗാ പ്രോജക്റ്റ് എങ്കിലും അനുവദിക്കാന്‍ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സുരേഷ് ഗോപിക്ക് കഴിയണമായിരുന്നു. അത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിരുന്നെങ്കില്‍, ബിജെപി വികസനത്തിന് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുമായിരുന്നു. തൃശ്ശൂരില്‍ ബിജെപിയുടെ വിജയത്തിന് സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം ഒരു പ്രധാന ഘടകമായിരുന്നു.

വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കാന്‍ വികസന പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. എംപി ലാഡ്  പദ്ധതി പ്രകാരം തൃശ്ശൂരില്‍ ഇതുവരെ 7.135 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് എംപിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വൈദ്യസഹായത്തിനായി ആകെ 369 കേസുകള്‍ ശുപാര്‍ശ ചെയ്യുകയും, 49.90 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

എന്നാല്‍ ബിജെപി വലിയ പദ്ധതികള്‍ സംസ്ഥാനത്ത് കൊണ്ടുവരണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. എയിംസ്, സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് റിസര്‍ച്ച് ലാബ് എന്നിവ അനുവദിക്കുമെന്ന് ഉറപ്പുകള്‍ നല്‍കിയിരുന്നെങ്കിലും അവയൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ ‘ധ്യാൻ മന്ദിർ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി  ധ്യാന കേന്ദ്രമായ ‘ധ്യാൻ മന്ദിർ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കറും പങ്കെടുത്തു. മെയ്...

ശശി തരൂരിന്റെ കാർ തടഞ്ഞുനിർത്തി ഗൺമാനെ കയ്യേറ്റം ചെയ്തു ; 3 പേർ അറസ്റ്റിൽ

മലപ്പുറം : കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനം തടഞ്ഞ് ഗൺമാനെ കയേറ്റം ചെയ്‌തെന്ന പരാതിയിൽ 3 പേർ അറസ്റ്റിൽ.സംഘത്തിലുണ്ടായിരുന്ന കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.  വെള്ളിയാഴ്ച രാത്രി...
- Advertisment -

Most Popular

- Advertisement -