Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsസാങ്കേതിക തകരാര്‍:...

സാങ്കേതിക തകരാര്‍: 4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: ഉത്തര കേരളത്തിലെ നാല് ജില്ലകളില്‍ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വൈദ്യുതി നിയന്ത്രണം. ഓരോ പ്രദേശത്തെയും കൃത്യമായ സമയക്രമം പ്രാദേശിക കെഎസ്ഇബി ഓഫീസുകള്‍ വഴി അറിയിക്കും.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്‌സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് കാരണമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട് 400 കെവി സബ്‌സ്റ്റേഷനിലെ മൂന്നാം നമ്പര്‍ 500 എംവിഎ ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെവി ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടുന്നതിന് കാരണം.

ഉയര്‍ന്ന ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയില്‍ ലോഡ് ക്രമീകരിക്കേണ്ടി വരും. വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങള്‍ നിയന്ത്രിച്ചും കെഎസ്ഇബിയുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയൂരിനെ അമ്പാടിയാക്കി ബാലഗോകുലത്തിന്റെ മഹാശോഭയാത

തിരുവല്ല: ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ  കവിയൂരിൽ  മഹാശോഭായാത്ര നടന്നു. വിവിധ ക്ഷേത്രങ്ങളിൽ നിന്നും വൈകിട്ട് 4 ന് ആരംഭിച്ച ശോഭയാത്രകൾ കവിയൂർ എൻ.എസ്.എസ്. സ്കൂൾ ജംഗ്ഷനിൽ എത്തി. ശോഭായാത്രകൾ സംഗമിച്ച് മഹാശോഭയാതയായി കവിയൂർ മഹാദേവക്ഷേത്ര സന്നിധിയിൽ...

Kerala Lotteries Results : 14-04-2026 Sthree Sakthi SS-515

1st Prize Rs.1,00,00,000/- SU 127849 (NEYYATTINKARA) Consolation Prize Rs.5,000/- SN 127849 SO 127849 SP 127849 SR 127849 SS 127849 ST 127849 SV 127849 SW 127849 SX 127849...
- Advertisment -

Most Popular

- Advertisement -