Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഷാജി വി....

ഷാജി വി. നായർ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു

ആലപ്പുഴ : ജില്ലയുടെ അറുപതാമത് കളക്ടറായി ഷാജി വി. നായർ  ഇന്ന് (തിങ്കളാഴ്ച) രാവിലെ ചുമതലയേറ്റു.  കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ  ഔദ്യോഗികമായി ചുമതലകൾ ഏറ്റെടുത്തു.

​കേരള കേഡറിലെ 2018 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഷാജി വി. നായർ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി  സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ,  കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സി ഇ ഒ തുടങ്ങിയ അധിക ചുമതലയും വഹിച്ചിരുന്നു.

ജലഗതാഗത വകുപ്പ് ഡയറക്ടറെന്ന നിലയിൽ പത്തു വർഷത്തിലധികം ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുള്ള  പരിചയസമ്പത്തുമായാണ് അദ്ദേഹം ജില്ലയുടെ അമരത്തേക്ക് എത്തുന്നത്.ചുമതലയേറ്റ ശേഷം കളക്ടറേറ്റിലെ വിവിധ വകുപ്പ് മേധാവികളുമായും ഉദ്യോഗസ്ഥരുമായും  പ്രാഥമിക കൂടിക്കാഴ്ച നടത്തി.

മഴക്കാലത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം ഒരുക്കുക എന്നിവയ്ക്കായിരിക്കും ആദ്യഘട്ടത്തിൽ പ്രഥമ പരിഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ സമ്മേളനം തുടങ്ങി ; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

തിരുവനന്തപുരം ; പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി.ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തിൽ പറഞ്ഞു .അതിദരിദ്രരുടെ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കും. എല്ലാവർക്കും...

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന  ക്രിമിനൽ കേസുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല : വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പുളിക്കീഴ് പോലീസ്  അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവൻ വീട്ടിൽ സുകു എന്ന സുകുമാരൻ (54) ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ...
- Advertisment -

Most Popular

- Advertisement -