Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷയരോഗമുക്ത കേരളം...

ക്ഷയരോഗമുക്ത കേരളം പദ്ധതി: തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു

പത്തനംതിട്ട: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുള്ള ടി ബി മുക്ത ഭാരത് – ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ വിതരണം ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ് മുഖ്യപ്രഭാഷണം നടത്തി . ജില്ല ടി.ബി. ഓഫീസര്‍ ഡോ. രാധിക എസ് ഗോപന്‍ വിഷയം അവതരിപ്പിച്ചു.

തുടര്‍ച്ചയായി രണ്ടുവര്‍ഷം ക്ഷയരോഗമുക്ത പദവി നേടിയ വള്ളിക്കോട് ഗ്രാമപഞ്ചായത്തിന് വെള്ളിയും ഏനാദിമംഗലം , കടമ്പനാട് , കോന്നി , നെടുമ്പ്രം, ഇരവിപേരൂര്‍, നിരണം, മൈലപ്ര ഗ്രാമപഞ്ചായത്തുകള്‍ക്ക് വെങ്കല പുരസ്‌കാരവും നല്‍കി. ടി.ബി. എലിമിനേഷന്‍ ബോര്‍ഡ് യോഗവും പഞ്ചായത്ത് പദ്ധതി ബോധവല്‍ക്കരണവും ജില്ല എയ്ഡ്സ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കമ്മിറ്റിയോഗവും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസപരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസപരിപാടി YMCA ലൈബ്രറി ഹാളിൽ നടന്നു. 2025ലെ വയലാർ അവാർഡ് നേടിയ ഇ 'സന്തോഷ് കുമാറിൻ്റെ" തപോമയിയുടെ അച്ഛൻ" എന്ന നോവലിനെ ഡോ. പ്രിയ പി...

കെഎസ്ആര്‍ടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടി

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്.3 മാസത്തേക്കുള്ള കണക്കാണ് നൽകിയത്.ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ...
- Advertisment -

Most Popular

- Advertisement -