Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsബേക്കറിയിൽ വൻ...

ബേക്കറിയിൽ വൻ തീപിടുത്തം : 5 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായി പ്രാഥമിക വിവരം

പത്തനംതിട്ട : മല്ലശേരിക്ക് സമീപം പൂങ്കാവ് ജംഗ്ഷനിൽ ബേക്കറി കടയിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ 7 ന് ആയിരുന്നു സംഭവം. മലബാർ ബേക്കറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫ്രീസർ, അലമാര, ഇലക്ട്രിക് ഉപകരണങ്ങൾ, ബേക്കറി സാധനങ്ങൾ എന്നിവ കത്തി നശിച്ചു.5 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. 

തലശ്ശേരി സ്വദേശി പ്രതീക്ഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബേക്കറിയിൽ ഷോർട്ട് സർക്യൂട്ട് കാരണമാവാം തീ പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൃത്യ സമയത്ത് ഫയർ ഫോഴ്സും നാട്ടുകാരും എത്തി തീ പടരുന്നത് നിയന്ത്രിച്ചതിനാൽ മറ്റു കെട്ടിടങ്ങളിലേക്ക് പടരുന്നതു ഒഴിവായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ് പുനഃപരീക്ഷ : തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

പാറ്റ്ന : ബിഹാറിൽ നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ.യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് കസ്റ്റഡിയിൽ...

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ക്രെഡിറ്റ് ജനങ്ങൾക്ക് : ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമവിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. ജനം വിവേകത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് പ്രകടമായത്. ജയിച്ച പാർട്ടിയുടെ...
- Advertisment -

Most Popular

- Advertisement -