Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഫാ. ജോര്‍ജ്...

ഫാ. ജോര്‍ജ് വലിയവീട്ടില്‍ കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ മഹത് വ്യക്തി:ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

ചങ്ങനാശേരി: പാവങ്ങളുടെയും അനാഥരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്ക് കടന്നുചെന്ന് കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫാ. ജോര്‍ജ് വലിയവീട്ടിലെന്ന് മാവേലിക്കര രൂപത മുന്‍ അദ്ധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്യോസ് മെത്രാപ്പോലീത്ത. ഫാ. ജോര്‍ജ് വലിയവീട്ടിലിന്റെ അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും കിടങ്ങറ സ്‌നേഹതീരം റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണ സമിതി ചെയര്‍മാന്‍ അലക്‌സ് മാത്യു തേനത്ത് അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് എം.എല്‍.എ. റെജി ചെറിയാന്‍ മുഖ്യ അതിഥിയായി അവാര്‍ഡ് സമര്‍പ്പണം നിര്‍വ്വഹിച്ചു. കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ജനിച്ചുവളര്‍ന്ന് രാജ്യമാകെ ക്രൈസ്തവ വിശ്വാസത്തിന്റെ ആകെ തുകയായ സ്‌നേഹം പകര്‍ന്നു നല്‍കിയ വൈദികനായിരുന്നു ഫാ. ജോര്‍ജ് വലിയവീട്ടിലെന്ന് റെജി ചെറിയാന്‍ എം.എല്‍.എ. പറഞ്ഞു. സ്‌നേഹതീരം റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ.ഫാ. ലിജോ കുഴിപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

വിദ്യാഭ്യാസ സാഭാത്മക പ്രവര്‍ത്തരംഗത്തെ മികവിന് സിബി മുക്കാടനെ അവാര്‍ഡ് നല്‍കി ആദരിച്ചു. ലഹരിവിരുദ്ധ മേഖലയിലെ ശ്രദ്ധാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് കെ.പി. മാത്യു കടംന്തോടിനും, ജീവകാരുണ്യപ്രവര്‍ത്തനരംഗത്തെ മികവാര്‍ന്ന പങ്കാളത്തത്തിന് സിസ്റ്റ് ഫ്‌ളവര്‍ മേരി സിഎംസി ക്കും പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

61മത് സംസ്ഥാനതല ഓപ്പൺ ഫിഡെ റേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം : ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രത്തിൻ്റേയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2024 മെയ് 10 മുതൽ 13 വരെ മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ നടക്കുന്ന അറുപത്തി ഒന്നാമത്...

പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല : ജോലിയിൽ നിന്ന് ഒഴിവാക്കും : വീണാ ജോർജ്

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്ന് മന്ത്രി പറഞ്ഞു....
- Advertisment -

Most Popular

- Advertisement -