Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതോട്ടപ്പള്ളിയിൽ ആധുനിക...

തോട്ടപ്പള്ളിയിൽ ആധുനിക സ്പിൽവേ പണിയുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കും:   ജി സുധാകരൻ എം.എൽ.എ

ആലപ്പുഴ: തോട്ടപ്പള്ളിയിലെ നിലവിലെ സ്പിൽവെയ്ക്ക് പകരം ആധുനിക സ്പിൽവേ നിർമ്മിക്കുന്നതിനും നിലവിലുള്ള സ്പിൽവേയുടെ കേടുപാടുകൾ സംഭവിച്ച ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുമുള്ള എസ്റ്റിമേറ്റുകൾ അടിയന്തരമായി സമർപ്പിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം.

അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെ  ജി. സുധാകരൻ എം.എൽ.എയാണ് നിർദ്ദേശം നൽകിയത്.

അമ്പലപ്പുഴ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്തെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് വേഗത്തിലാക്കാൻ പ്രത്യേക യോഗം ചേരും. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ട എം.എൽ.എ, ജനസൗഹൃദപരമായ രീതിയിലാകണം പദ്ധതി നടപ്പാക്കേണ്ടിയിരുന്നതെന്നും നിലവിലെ നിർമ്മാണരീതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിർമ്മാണവുമായി ബന്ധപ്പെട്ട് മാറ്റിസ്ഥാപിച്ച കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാ കവചങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിലുൾപ്പെട്ട പ്രവൃത്തികൾക്ക് ടെൻഡർ തുകയേക്കാൾ അധിക തുക അനുവദിക്കാത്തതിനാൽ കരാറുകാർ ജോലികൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തോട്ടപ്പള്ളി – കളർകോട് കണക്ടിവിറ്റി റോഡ് രണ്ടാം ഘട്ടത്തിലുൾപ്പെട്ട 13 റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം വിളിക്കാനും തീരുമാനമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു : ആർആർടി സംഘാംഗത്തിന് പരിക്ക്

വയനാട് : വയനാട്ടിൽ കടുവയെ തിരയുന്നതിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരുക്കേറ്റു.മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. കയ്യിൽ കടുവ മാന്തുകയായിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍...

വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ല : സണ്ണി ജോസഫ്

തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ്...
- Advertisment -

Most Popular

- Advertisement -