Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsപൂർവ്വ അദ്ധ്യാപക...

പൂർവ്വ അദ്ധ്യാപക സംഗമവും സ്പോർട്സ് കിറ്റ് വിതരണവും

തിരുവല്ല : ആമല്ലൂർ ഇ. എ. എൽ. പി. സ്കൂളിൽ പൂർവ്വ അദ്ധ്യാപക സംഗമം ‘ഗുരുമിലനം 2026’, സ്പോർട്സ് കിറ്റ് – ജേഴ്സി വിതരണം എന്നിവ നടന്നു . സ്കൂൾ ലോക്കൽ മാനേജർ റവ. സജി തോമസ് അധ്യക്ഷത വഹിച്ച യോഗം തിരുവല്ല മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ. വി. വർഗീസ് ഉദ്ഘാടനം ചെയ്യുകയും, തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനികുമാരി വി. കെ. മുഖ്യ സന്ദേശം നൽകുകയും ചെയ്തു.

വൈ. എം. സി. എ സ്പോർട്സ് ആൻഡ് ഗെയിംസിന്റെയും അത്ലിൻ സ്പോർട്സ് & ഫിറ്റ്നെസ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സ്പോർട്സ് കിറ്റ് – ജേഴ്സി വിതരണം നടന്നു. തിരുവല്ല സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ കെ ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടത്തി. വൈ. എം. സി. എ വൈസ് പ്രസിഡന്റും സ്പോർട്സ് & ഗെയിംസ് പ്രോഗ്രാം ഡയറക്ടറുമായ കുര്യൻ ചെറിയാൻ, സ്റ്റീഫൻ ഫിലിപ്പ്, വി. എം മത്തായി, പൂർവ്വ അധ്യാപകരായ പി. ഡി. മറിയക്കുട്ടി, ജോസഫ് ചാക്കോ, രാജേന്ദ്രൻ കെ. സ്റ്റീവ് ബെൻ ഫിലിപ്പ്, സ്കൂൾ ഹെഡ് മിസ്ട്രസ് ആൻസി തോമസ്, നിഷ ഓമനക്കുട്ടൻ, കീർത്തന എൽസ ജോസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളിൽ സാമൂഹിക ബോധം വളർത്തണം : അഡ്വ പഴകുളം മധു

പത്തനംതിട്ട : കുട്ടികളിൽ സാമൂഹികവും സാംസ്കാരികവുമായ ബോധം വളർത്തുവാൻ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ പൊതു സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു പറഞ്ഞു. ജവഹർ...

തിരുവല്ലയിൽ ബാങ്ക് ജപ്തി ചെയ്ത വിദ്യാർത്ഥികളുടെ  വീട് തിരികെ നൽകി  എം ജി എം സ്കൂൾ

തിരുവല്ല :  വീട് ജപ്തിയായതിനെ തുടർന്ന് ടാർപോളിൻ ഷെഡ്ഡിൽ കഴിയേണ്ടിവന്ന രണ്ട് വിദ്യാർത്ഥികൾക്കും കുടുംബത്തിനും ബാധ്യതകൾ തീർത്ത് താക്കോലും ആധാരവും തിരികെ നൽകി തിരുവല്ല എം.ജി.എം സ്കൂൾ. കാതോലിക്കേറ്റ് ആൻഡ് എം. ഡി...
- Advertisment -

Most Popular

- Advertisement -