Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ലൈഫ്...

അടൂർ ലൈഫ് ലൈൻ ആശുപത്രിക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ

അടൂർ: ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും മികവ് കണക്കിലെടുത്ത് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് NABH (6th Edition) അക്രഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ടതാണെന്നും അതിനുള്ള സംവിധാനവും സാഹചര്യങ്ങളും ഉണ്ടാവുകയെന്നതു പരമ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ബോധവൽക്കരണ പ്രചാരണമായ തൂഫാൻ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലൈഫ് ലൈൻ ഹോസ്പിറ്റൽ തയ്യാറാക്കിയ പ്രത്യേക പ്രമേയം ആശുപത്രി സിഇഒ ഡോ. ജോർജ് ചാക്കച്ചേരി അവതരിപ്പിച്ചു.

മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ,  നിയമസഭാംഗങ്ങളായ  പഴകുളം മധു, സി. വി. ശാന്തകുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ദീനമ്മ റോയ്, അടൂർ നഗരസഭ ചെയർപേഴ്സൺ  റീനാ സാമുവൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനി ലാൽ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ദിനരാജ് സി. ആർ, ജില്ലാ പഞ്ചായത്ത് അംഗം  ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവർ പ്രസംഗിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി വള്ളംകളി : 30ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30-ന് ആലപ്പുഴ  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല,...

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം

തിരുവനന്തപുരം : നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു.കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം 91...
- Advertisment -

Most Popular

- Advertisement -