Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശിയ സാമ്പിൾ...

ദേശിയ സാമ്പിൾ സർവേ (എൻഎസ്എസ്) 81 -ാം ഘട്ടം : ആലപ്പുഴയിൽ തുടക്കമായി

ആലപ്പുഴ : സംസ്ഥാന സ്ഥിതിവിവരകണക്ക് വകുപ്പ്, കേന്ദ്ര സ്ഥിതിവിവരക്കണക്ക് (ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുമായി  (എൻഎസ്ഓ) സഹകരിച്ച് നടത്തുന്ന ദേശിയ സാമ്പിൾ സർവേയുടെ 81 -ാം ഘട്ട സർവേ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ലയിൽ തുടക്കമായി.  

2026 ജൂലൈ മുതൽ 2027 ജൂൺ വരെ ഒരു വർഷക്കാലയളവിലാണ് സർവേ നടത്തപ്പെടുന്നത്.  സാമൂഹിക- സാമ്പത്തിക മേഖലയിലെ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളായ വീടുകളുടെ സാമ്പത്തിക സ്ഥിതി, ആസ്തികൾ, ബാങ്ക് നിക്ഷേപങ്ങൾ, വായ്പകൾ, വായ്പാ ബാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ കണക്കെടുപ്പ് നടത്തുന്നതിനുള്ള ഓൾ ഇന്ത്യ ഡെപ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേ (എഐഡിഐഎസ്)യും, കർഷക കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, കാർഷിക-ഇതര വരുമാനം, കൃഷി ചെലവുകൾ, കൃഷിഭൂമി സംബന്ധമായ വിവരങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനുള്ള സിറ്റുവേഷൻ അസസ്മെന്റ് സർവേ ഓഫ് അഗ്രികൾച്ചറൽ ഹൗസ്ഹോൾഡ്‌സ്‌ (എസ്എഎസ്) എന്നീ സർവേകളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

സർവേയ്ക്കായി പരിശീലനം ലഭിച്ച സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാർ ടാബ്‌ലറ്റുകൾ/ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വഴി വിവരങ്ങൾ ശേഖരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയരൂപീകരണത്തിനും ഭാവി വായ്പ – കാർഷിക, ഗ്രാമീണ വികസന പദ്ധതികൾക്കും ഈ സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ നിർണ്ണായകമാകും.  ജില്ലയിലെ തെരഞ്ഞെടുത്ത 22 മുനിസിപ്പൽ വാർഡുകളിലും 12 പഞ്ചായത്ത് വാർഡുകളിലുമാണ് സർവ്വേ നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 30-09-2025 Sthree Sakthi SS-487

1st Prize Rs.1,00,00,000/- SO 500622 (KOLLAM) Consolation Prize Rs.5,000/- SN 500622 SP 500622 SR 500622 SS 500622 ST 500622 SU 500622 SV 500622 SW 500622 SX 500622...

ചലച്ചിത്രരംഗത്തെ വിവാദം :  പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ

പത്തനംതിട്ട : മലയാള ചലച്ചിത്രരംഗത്ത് വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ. ഏറെ ആഗ്രഹിച്ചും, കഠിന പരിശമത്തിലൂടെയും ഓണക്കാലം ലക്ഷ്യമിട്ട്  ചിത്രീകരണം പൂർത്തിയാക്കിയ, തൻ്റെ പുതിയ സിനിമയെ വിവാദങ്ങൾ...
- Advertisment -

Most Popular

- Advertisement -