Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസിയുടെ അത്യാധുനിക...

കെഎസ്ആര്‍ടിസിയുടെ അത്യാധുനിക വോള്‍വോ ആഡംബര ബസുകള്‍ നിരത്തിലിറങ്ങുന്നു

തിരുവനന്തപുരം: മുൻ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി വാങ്ങിയ അത്യാധുനിക വോള്‍വോ ആഡംബര ബസുകള്‍  നിരത്തിലിറങ്ങുന്നു. ഓണത്തിന് മുന്നോടിയായി സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. എന്നാല്‍ മുന്‍പ് വിഭാവനം ചെയ്ത റൂട്ടുകളിലും സര്‍വീസ് രീതികളിലും ബസിന്റെ പേരില്‍ മാത്രവുമല്ല, നിറത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ബസുകള്‍ നിരത്തിലിറക്കുന്നത്.

മുന്‍ സർക്കാരിന്റെ സമയത്ത് നല്‍കിയ ‘ബിസിനസ് ക്ലാസ്’ എന്ന പേര് ഇപ്പോഴത്തെ ഗതാഗത മന്ത്രി സിപി ജോണ്‍ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ‘എക്‌സിക്യൂട്ടീവ് ക്ലാസ്’ എന്ന പുതിയ പേരിലായിരിക്കും ഇനി ബസുകള്‍ അറിയപ്പെടുക. പേരിന് പുറമെ ബസിന്റെ നിലവിലെ നിറത്തിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസുകളില്‍ ഒരുക്കിയിട്ടുള്ളത്. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസിന് സമാനമായ അത്യാധുനിക സീറ്റുകളാണ് ബസിലുള്ളത്. പാന്‍ട്രി, ശുചിമുറി, ഓരോ യാത്രക്കാരനും വ്യക്തിഗത ടിവി, വൈഫൈ, മൊബൈല്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ എന്നിവയുമുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ മൂന്ന് മാസത്തോളമായി വെറുതെയിട്ടിരുന്ന രണ്ട് ബസുകളുടെ റൂട്ടും മാറ്റി. ഒരു ബസ് നേരത്തെ നിശ്ചയിച്ച തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തും. രണ്ടാമത്തെ ബസ് മുന്‍ നിശ്ചയിച്ച റൂട്ടിന് പകരം അന്തര്‍സംസ്ഥാന റൂട്ടായ ആലപ്പുഴ-ബംഗളൂരു വഴിയിലേക്ക് മാറ്റി. നാല് കോടി രൂപ മുടക്കി വാങ്ങിയ ബസുകള്‍ക്ക് സര്‍ക്കാര്‍ നികുതിയിളവ് നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റുട്രോഫി ബോട്ട് റേസ് : ഓൺലൈൻ ടിക്കറ്റ് വിതരണം

ആലപ്പുഴ :  ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ  നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിൻ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം  കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കളക്ട്രേറ്റിൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്,...

അഹമ്മദാബാദ് വിമാനദുരന്തം: എൻജിനിലേക്കുള്ള ഇന്ധനം ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടം സാങ്കേതിക തകരാർ മൂലമല്ല, എൻജിനിലേക്കുള്ള ഇന്ധനം പൈലറ്റ്  ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ റിപ്പോർട്ട്. പൈലറ്റുമാരിൽ ഒരാൾ...
- Advertisment -

Most Popular

- Advertisement -