Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിൽ...

ആലപ്പുഴ ജില്ലയിൽ 41 ദുരിതാശ്വാസ ക്യാമ്പുകളിൽ 1986 പേർ

ആലപ്പുഴ: ജില്ലയിൽ മഴക്കെടുതിയെത്തുടർന്ന് വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1986 പേരെ മാറ്റിപ്പാർപ്പിച്ചു. ആകെ 41 ക്യാമ്പുകളിലായി 607 കുടുംബങ്ങളിലെ 811 പുരുഷന്മാരും 859 സ്ത്രീകളും 316 കുട്ടികളുമാണ് കഴിയുന്നത്. ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ 25 ക്യാമ്പുകളിലായി 428 കുടുംബങ്ങളിൽ നിന്നുള്ള 1409 പേരാണ് കഴിയുന്നത്. ഇതിൽ 594 പുരുഷന്മാരും 603 സ്ത്രീകളും 212 കുട്ടികളുമുണ്ട്.

കാർത്തികപ്പള്ളി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 94 കുടുംബങ്ങളിൽ 303 പേരും കുട്ടനാട് താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 61 കുടുംബങ്ങളിൽ നിന്നുള്ള 193 പേരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കൂടാതെ മാവേലിക്കര താലൂക്കിലെ മൂന്ന് ക്യാമ്പുകളിലായി ഒമ്പത് കുടുംബങ്ങളിൽ നിന്നുള്ള 37 പേരും അമ്പലപ്പുഴ താലൂക്കിലെ ഒരു ക്യാമ്പിൽ ആറ് കുടുംബങ്ങളിലെ 23 പേരും ചേർത്തല താലൂക്കിലെ മൂന്ന് ക്യാമ്പുകളിൽ ഒമ്പത് കുടുംബങ്ങളിലെ 21 പേരും കഴിയുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തെരഞ്ഞെടുപ്പ് :  യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണം മുതല്‍ സാമൂഹിക...

പഹൽഗാം ഭീകരാക്രമണത്തിന് ഒരുവർഷം

ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഒരുവർഷം തികയുന്നു.2025 ഏപ്രിൽ 22-നാണ് ബൈസൺവാലിയിലെത്തിയ വിനോദ സഞ്ചാരികൾക്കുനേരേ ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത്. മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 സാധാരണക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്....
- Advertisment -

Most Popular

- Advertisement -