കൊല്ലം : സ്കൂൾ വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 3 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.കൊല്ലം ചെങ്കുളം എൽ.എം.എസ് എൽ.പി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല .





