മലപ്പുറം : മദ്യലഹരിയിൽ ഭർത്താവ് ഭാര്യയ്ക്കു നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു.സംഭവ ശേഷം ഒളിവിൽ പോയ കക്കാടംപൊയിൽ നാടുവാഴി വീട്ടിൽ എം. മജു(47)വിനെ പോലീസ് അറസ്റ്റ് ചെയ്തു .ഞായറാഴ്ചയായിരുന്നു സംഭവം.പൊള്ളലേറ്റ എട്ടുവയസ്സുകാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഭാര്യയ്ക്കു നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു : ഭർത്താവ് അറസ്റ്റിൽ




