Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പാനദിയിലെ വെള്ളത്തിൽ...

പമ്പാനദിയിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ; അഞ്ച് കിണറുകളിൽ നിന്നുള്ള കുടിവെള്ള വിതരണത്തിലും ആശങ്ക

പത്തനംതിട്ട : പമ്പാനദിയിലെ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന പരിശോധനാ വിവരങ്ങൾ ആശങ്ക ഉയർത്തുന്നു. നദിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന അഞ്ച് കിണറുകളിൽ നിന്നുള്ള വെള്ളം ശുദ്ധീകരണ നടപടികൾക്ക് ശേഷം വിതരണം ചെയ്യുന്നുണ്ടെങ്കിലും, വെള്ളത്തിൽ കോളിഫോം സാന്നിധ്യമുണ്ടെന്ന ആരോപണം ഉയർന്നതോടെ കുടിവെള്ളത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമായി.

പമ്പാനദിയിലെ ജലമലിനീകരണം സംബന്ധിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡൻ്റ് പ്രസാദ് കഴിക്കാല നൽകിയ പരാതിയിലാണ് വിഷയത്തിൽ അടിയന്തര പരിശോധനയും നടപടിയും ആവശ്യപ്പെട്ടിരിക്കുന്നത്. നദിയിലെ വെള്ളം നേരിട്ട് ഉപയോഗിക്കുന്നതും സമീപത്തെ കിണറുകളിലേക്ക് മലിനജലം എത്താനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പമ്പാനദിയെ ആശ്രയിച്ചാണ് ജില്ലയിലെ നിരവധി ശുദ്ധജല വിതരണ പദ്ധതികൾ പ്രവർത്തിക്കുന്നത്.  18 പ്രധാന ശുദ്ധജല വിതരണ പദ്ധതികളാണ് പമ്പാ നദിയിൽ പ്രവർത്തിക്കുന്നത്

കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വെള്ളത്തിൽ മലിനീകരണം സംഭവിച്ചിട്ടുണ്ടെന്നതിന്റെ പ്രധാന സൂചനയായതിനാൽ, വിതരണത്തിന് മുമ്പ് വെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.

അഞ്ച് കിണറുകളിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു നടത്തിയ പരിശോധനാ ഫലം പുറത്തുവിടണമെന്നും ആവശ്യമുയരുന്നുണ്ട്. നദിയിലെ വെള്ളം കുടിവെള്ള പദ്ധതികൾക്ക് ഉപയോഗിക്കുന്ന സാഹചര്യത്തിൽ മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തി അടിയന്തരമായി പരിഹരിക്കണമെന്നും പ്രസാദ് കഴിക്കാല പരാതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ആരോഗ്യ, ജല അതോറിറ്റി അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് (ജൂണ്‍ 1) മുതല്‍ പ്രാബല്യത്തില്‍...

വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു

തിരുവല്ല: കുറ്റൂർ പ്രയാറ്റ് - റെയിൽവേ ഗേറ്റ് റോഡിൽ വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു. പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അനാസ്ഥയും കെടുകാര്യസ്തയുമാണ് ഇതിന് കാരണം. റോഡ്...
- Advertisment -

Most Popular

- Advertisement -