മലപ്പുറം : മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടന്‍കുഴി സ്വദേശി സുബിന്‍ ബാബു(20)വാണ് ആത്മഹത്യക്ക് ശ്രമിച്ചത്.മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു മോശം രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. തിരുവനന്തപുരത്തെ മൊബൈൽ ടെക്നീഷ്യനാണ്. മലപ്പുറം ജില്ലയിലെ 12ഓളം കോളേജുകളിൽ നിന്നാണ് മോർഫിങ് പരാതി ഉയർന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.





