Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsഅമൃത വിദ്യാലയം...

അമൃത വിദ്യാലയം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

തിരുവല്ല: അമൃത വിശ്വസേവാ ദിനാചരണത്തിന്റെയും മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷങ്ങളുടെയും ‘അമൃതവർഷം’ ഭാഗമായി തിരുവല്ല അമൃത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

‘പങ്കുവയ്ക്കലാണ് കരുതൽ, ആരോഗ്യപൂർണമായ നാളേക്കായി ഒന്നിച്ച്’ എന്ന സന്ദേശം നൽകി സമൂഹത്തിലെ നിലാരംബരായ ആയിരത്തിലധികം കുടുംബങ്ങൾക്കാണ് ഭക്ഷ്യ- അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കൈകോർത്ത സേവന പ്രവർത്തനം അമൃതവർഷം ആഘോഷങ്ങൾക്ക് കൂടുതൽ അർത്ഥവും മഹത്വവും പകർന്നു നൽകുന്നതായിരുന്നു.

കുട്ടികളിൽ കരുണ, സ്‌നേഹം, സഹാനുഭൂതി, സേവനമനോഭാവം എന്നീ മൂല്യങ്ങളും സമൂഹത്തോടുള്ള ഉത്തരവാദിത്വവും വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ബ്രഹ്മചാരിണി ശാന്തിദാമൃത ചൈതന്യ പറഞ്ഞു. കുട്ടികളുടെ കൈകളിലൂടെ നിരവധി കുടുംബങ്ങളിലേക്ക്  സഹായം എത്തുമ്പോൾ നമുക്കുള്ളതിൽ നിന്ന് ഒരു പങ്ക് മറ്റുള്ളവർക്കായി മാറ്റിവെക്കുക എന്നതാണ് യഥാർത്ഥ സേവനം എന്ന ആശയത്തിന്റെ പൂർണതയിലേക്കാണ് എത്തുന്നത് ശാന്തിദാമൃത ചൈതന്യ പറഞ്ഞു.

അമൃത വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ മനോജ്. ആർ, മെമ്പർമാരായ അനീഷ് ചന്ദ്രൻ, അരുൺ എം. കുമാർ, വിദ്യാലയം പ്രിൻസിപ്പൽ അനിതാ ജ്യോതിരാജ് എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമവർമ്മരാജയുടെ പരിപാലനച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മവീട്  ഏറ്റെടുത്തു

ആറന്മുള : പ്രായാധിക്യത്താൽ അവശതയിലായ ആറന്മുള പെരിങ്ങോലിൽ കൊട്ടാരത്തിലെ രാമവർമ്മരാജയുടെ പരിപാലനച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മവീട്  ഏറ്റെടുത്തു. 87 വയസുള്ള പി സി രാമവർമ്മരാജാ ഇളയ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതരായ സഹോദരങ്ങളും പ്രായാധിക്യത്താൽ...

20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കം

നഗോയ : 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ തുടക്കം.ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിലാണ് വർണ്ണാഭമായ ഉത്ഘാടന ചടങ്ങുകൾ നടക്കുന്നത്.ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ,...
- Advertisment -

Most Popular

- Advertisement -