Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsവിലക്കയറ്റം തിരിച്ചടി...

വിലക്കയറ്റം തിരിച്ചടി ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ

പത്തനംതിട്ട : അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനനുസരിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സർക്കാർ അനുവദിക്കുന്ന തുക വർധിപ്പിക്കാത്തത് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നു. പാൽ, മുട്ട, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയുടെ വില കുതിച്ചുയർന്നതോടെ അനുവദിക്കുന്ന തുകയിൽ കുട്ടികൾക്ക് ഭക്ഷണം ഒരുക്കാൻ കഴിയാത്ത അവസ്ഥയിലാണ് സ്കൂളുകൾ.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലും കുട്ടികൾക്ക് നൽകണമെന്നാണ് നിർദേശം. എന്നാൽ മുട്ടയുടെ വിപണിവില ഏഴു രൂപയിലെത്തിയിട്ടും ഒരു മുട്ടയ്ക്ക് സർക്കാർ അനുവദിക്കുന്നത് ആറു രൂപ മാത്രമാണ്. പാലിന്റെ കാര്യത്തിലും സമാനമായ സ്ഥിതിയാണ്. ക്ഷീരസംഘങ്ങളിൽനിന്ന് പാൽ വാങ്ങുമ്പോൾ ലിറ്ററിന് 60 രൂപയും മറ്റു കേന്ദ്രങ്ങളിൽനിന്ന് വാങ്ങുമ്പോൾ 65 രൂപ വരെയും നൽകേണ്ടിവരുന്നു.

എന്നാൽ സർക്കാർ അനുവദിക്കുന്ന തുക 52 രൂപ മാത്രമാണ്. ഇതോടെ പാലിനും മുട്ടയ്ക്കും സ്കൂളുകൾ അധിക തുക കണ്ടെത്തേണ്ടിവരുന്നു. പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലവർധനയും പദ്ധതിയുടെ നടത്തിപ്പ് ചെലവ് ഗണ്യമായി ഉയർത്തിയിട്ടുണ്ട്. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി സർക്കാർ നിർദേശിച്ച മെനു പാലിക്കണമെങ്കിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ തുക ആവശ്യമാണ്.

വിദ്യാർഥികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിലാണ് സാമ്പത്തിക ബാധ്യത രൂക്ഷം. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള പ്രധാനാധ്യാപകർ സ്വന്തം കൈയിൽനിന്ന് പണം ചെലവഴിച്ചാണ് പലപ്പോഴും ഭക്ഷണവിതരണം മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകുന്നത്.  വിലക്കയറ്റത്തിന് ആനുപാതികമായി ഉച്ചഭക്ഷണ പദ്ധതിയുടെ സർക്കാർ വിഹിതം വർധിപ്പിക്കണമെന്നും ചെലവുകൾക്കുള്ള തുക കൃത്യസമയത്ത് അനുവദിക്കണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവൽ ക്രോസ് നമ്പർ 122 (ടെമ്പിൾ ഗേറ്റ്) ഫെബ്രുവരി 21 ന് രാവിലെ എട്ടു മണി മുതൽ 24 ന് വൈകിട്ട് ആറ്...

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു :  മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 115 ഡോളര്‍ കടന്നു

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 115 ഡോളര്‍ കടന്നിരിക്കുകയാണ്. എണ്ണവിലയില്‍ രണ്ടരശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പശ്ചിമേഷ്യന്‍...
- Advertisment -

Most Popular

- Advertisement -